കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അനുമോദനം നല്‍കി

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്കും തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിദ്യാനഗര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെ.എസ്.എസ്.ഐ.എ. ഹാളില്‍ നടന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം. ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജോസഫ്, സെന്‍ട്രല്‍ സോണ്‍ വൈസ് […]

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്കും തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിദ്യാനഗര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെ.എസ്.എസ്.ഐ.എ. ഹാളില്‍ നടന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം. ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.


കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജോസഫ്, സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡണ്ട് ഫിലിപ്പ് എ. മുളയ്ക്കല്‍, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ജോസഫ് പൈക്കട, സംസ്ഥാന ജോയിന്റ് സെക്രട്ടറി വിന്‍സെന്റ് എ ഗോണ്‍സാഗ, കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരപ്രസാദ് കെ., പള്ളിക്കര പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എ. അബ്ദുല്ല ഹാജി എന്നിവരെയാണ് അനുമോദിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ജെ. ഇമ്മാനുവല്‍, കെ.എസ്.എസ്.ഐ.എ മുന്‍ ജോ. സെക്രട്ടറി കെ. രവീന്ദ്രന്‍, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ കെ. അഹ്‌മദ് അലി, കെ.ടി. സുഭാഷ് നാരായണന്‍, ബിന്ദു സി., വൈസ് പ്രസിഡണ്ട് എ. പ്രസന്നചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി. സുഗതന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുജീബ് അഹ്‌മദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it