കേരള ഷോപ്‌സ് & കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു കാസർകോട്: തൊഴില്‍ ഉടമകളും വ്യാപാര വാണിജ്യ സ്ഥാപന ഉടമകളും തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ മുന്നോട്ട് വരണമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. കേരള ഷോപ്സ് & കമെഴ്‌സ്യൽ എസ്റ്റേബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമ ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക്  എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ ജില്ലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി […]

ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു
കാസർകോട്: തൊഴില്‍ ഉടമകളും വ്യാപാര വാണിജ്യ സ്ഥാപന ഉടമകളും തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ മുന്നോട്ട് വരണമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. കേരള ഷോപ്സ് & കമെഴ്‌സ്യൽ എസ്റ്റേബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമ ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ ജില്ലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എം എല്‍ എ വിതരണം ചെയ്തു.
കേരള ഷോപ്‌സ് & കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. തൊഴില്‍ ഉടമകളും വ്യാപാര വാണിജ്യ സ്ഥാപന ഉടമകളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ഷോപ്പ് ആക്ട് പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കാന്‍ മുന്നോട്ട് വരണമെന്നും എം എല്‍ എ കൂട്ടിചേര്‍ത്തു.

ഉദുമ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി ആധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് അരക്കോടിയോളം രൂപ ധനസഹായം നല്‍കിയത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി അബ്ദുള്‍ സലാം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സൈനബ അബുബക്കര്‍, വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി, ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി നാരായണ പൂജാരി, കേരള ഷോപ്‌സ് & കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി നാരായണന്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് ജില്ലാ സെക്രട്ടറി മുഹമ്മദലി ഫത്താഹ്, എകെപിഎ ക്ഷേമനിധി ജില്ലാ കോര്‍ഡിനേറ്റര്‍ ഹരീഷ് പാലക്കുന്ന്, കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് അഹമ്മദ്, മനോജ് ഇരിയണ്ണി, രേഷ്മ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it