സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; ലഭ്യമായിട്ടുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്‌സിനുകള്‍ മാത്രം, കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മൂന്ന് ദിവസത്തേക്കുള്ള വാക്‌സിനുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ലെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സമീപ ജില്ലകളില്‍ നിന്ന് ഡോസുകള്‍ എത്തിച്ച് വാക്‌സിനേഷന്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ടു ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. […]

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മൂന്ന് ദിവസത്തേക്കുള്ള വാക്‌സിനുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ലെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സമീപ ജില്ലകളില്‍ നിന്ന് ഡോസുകള്‍ എത്തിച്ച് വാക്‌സിനേഷന്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ടു ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. ഈ സാഹചര്യം പരിഗണിച്ച് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്," കെ കെ ശൈലജ പറഞ്ഞു. വാക്‌സിന്‍ തിരെ ലഭിക്കുന്നില്ലെന്ന ആക്ഷേപമില്ലെന്നും നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയയ്ക്കാനെന്നും ആരേഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

"കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാര്‍ഗം വാക്‌സിനേഷനാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആവശ്യമായ പദ്ധതി ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവില്‍ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയര്‍ത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നു ദിവസം കൂടെ നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്കില്‍ ഉള്ളൂ. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തില്‍ ഇത് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it