കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന്

കാസര്‍കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന് രാവിലെ 9 ന് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സി.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ വി.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗത പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി കെപിഎ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ മുഖ്യാതിഥിയായിരിക്കും. സ്വാഗത […]

കാസര്‍കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന് രാവിലെ 9 ന് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡണ്ട് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സി.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ വി.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗത പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി കെപിഎ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ഹബീബ് റഹ്‌മാന്‍, സംസ്ഥാന ട്രഷറര്‍ അനില്‍ കട്ടപ്പന, ജോയിന്‍ സെക്രട്ടറി നിസാര്‍ തലശേരി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ചട്ടഞ്ചാല്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സി.എ. അബ്ദുല്‍ ഖാദര്‍, ഹാരിസ് ചട്ടഞ്ചാല്‍, തങ്കമുത്തു, വിവി കുഞ്ഞിക്കണ്ണന്‍, ഹബീബ് റഹ്‌മാന്‍, കെ പി കുര്യന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it