കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജാഥക്ക് തുടക്കം

കാസര്‍കോട്: വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. 24ന് വൈകിട്ട് അധ്യാപക പ്രകടനത്തോടെ ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ അതിശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ലീഗ് ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. ജാഥാ നായകന്‍ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ല വാവുരിന് പതാക കൈമാറിയാണ് ജാഥ […]

കാസര്‍കോട്: വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. 24ന് വൈകിട്ട് അധ്യാപക പ്രകടനത്തോടെ ജാഥ തിരുവനന്തപുരത്ത് സമാപിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ അതിശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ലീഗ് ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. ജാഥാ നായകന്‍ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ല വാവുരിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം സമാപിച്ചു. ഉദ്ഘാടന സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, മൂസ ബി.ചെര്‍ക്കള, എം.എ.ബഷീര്‍, കെ.പി.മുഹമ്മദ് അഷ്‌റഫ്, കെ. അബ്ദുറഹ്‌മാന്‍, വൈസ് ക്യാപ്റ്റന്‍ കരീം പടുകുണ്ടില്‍, ബഷീര്‍ ചെറിയാണ്ടി, പി.കെ. അസീസ്, പി.പി.മുഹമ്മദ്, വി.കെ.മൂസ, യൂസഫ് ചേലപ്പള്ളി, എം.അഹമ്മദ്, കെ.എം.അബ്ദുല്ല, പി.കെ.എം.ഷഹീദ്, വി.എ.ഗഫൂര്‍, നിഷാദ് പൊന്‍കുന്നം, കല്ലൂര്‍ മുഹമ്മദലി, കെ.വി.ടി.മുസ്തഫ, എം.എം. ജിജുമോഹന്‍, ടി.പി.ഗഫൂര്‍, പി.വി.ഹുസൈന്‍, കെ.അബ്ദുല്‍ ലത്തീഫ്, കെ.എം.എ.നാസര്‍, കെ.ടി.അമാനുല്ല, ജില്ലാ പ്രസിഡന്റ് എ.ജി.ശംസുദ്ദീന്‍, ഗഫൂര്‍ ദേളി, പി.മുഹമ്മദ് കുഞ്ഞി പടന്ന, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, ഷമീര്‍ തെക്കില്‍, കെ.എം.ഷാഹിന, ആഷിഫ് നായന്മാര്‍മൂല, സിറാജ് ഖാസി ലൈന്‍, കെ.നാസിം എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്ട് എം.പി.ജാഫര്‍, നസീമ ടീച്ചര്‍, ആബിദ് ആറങ്ങാടി, വി.കെ.സൈനുദ്ധീന്‍, ശരീഫ് ബാവ നഗര്‍, ജാഫര്‍ കല്ലഞ്ചിറ, ബഷീര്‍ ഇഖ്ബാല്‍, റഫീഖ് കല്ലാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കരിപ്പൂരില്‍ എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
എസ്.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുംപാട്, അഡ്വ.എം.ടി.പി.കരീം, റസാഖ് പുനത്തില്‍, റഷീദ് ഹാജി ആയിറ്റി, ഷൗക്കത്തലി അക്കാളത്ത്, ടി.കെ.പി.അബ്ദുറഊഫ്, പി.അബ്ദുല്‍ ഹമീദ്, എന്‍.ഷഫീഖ്, ടി.അബ്ദുല്‍റഷീദ്, എം.സി.ശിഹാബ് പ്രസംഗിച്ചു.

Related Articles
Next Story
Share it