സയിദ് മുഷ്താഖ് അലി ട്രോഫി: നിര്‍ണായക നിമിഷം അസ്ഹറുദ്ദീനും സ്ഞ്ജുവും മിന്നിത്തിളങ്ങി; ഹിമാചലിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ന്യൂഡെല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അസ്ഹറുദ്ദീനും ക്യാപ്റ്റന്‍ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹിമാചല്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. തമിഴ്‌നാട് ആണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍ 57 പന്തില്‍ 60ഉം സഞ്ജു പുറത്താവാതെ 39 പന്തില്‍ 52 റണ്‍സും നേടി. ആറ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു […]

ന്യൂഡെല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അസ്ഹറുദ്ദീനും ക്യാപ്റ്റന്‍ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹിമാചല്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. തമിഴ്‌നാട് ആണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 57 പന്തില്‍ 60ഉം സഞ്ജു പുറത്താവാതെ 39 പന്തില്‍ 52 റണ്‍സും നേടി. ആറ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഹിമാചലിന് വേണ്ടി രാഘവ് ധവാന്‍ 65 ഉം പി.എസ് ചോപ്ര 36 റണ്‍സും നേടി.

കേരളത്തിനായി മിഥുന്‍ എസ് രണ്ട് വിക്കറ്റും ബേസില്‍ തമ്പി, ജലജ് സക്‌സേന, എം.എസ് അഖില്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles
Next Story
Share it