കെ.വി കുമാരന്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം

കാസര്‍കോട്: വിവര്‍ത്തകനും കാസര്‍കോട്ടെ സാഹിത്യ, സാംസ്‌കാരിക വേദികളിലെ തലയെടുപ്പുള്ള സാന്നിധ്യവുമായ കെ.വി കുമാരന്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. അധ്യാപകനും മുന്‍ പ്രിന്‍സിപ്പളും റിട്ട. എ.ഇ.ഒയും വിവിധ വിദ്യാലയങ്ങളുടെ പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമൊക്കെയായ കെ.വി കുമാരന്‍ മാഷ് വിവിധ ഭാഷകളില്‍ നിന്ന് 18 ഓളം കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ഡോ. ശിവരാമ കാറന്തിന്റെ 'ചോമനദുടി' എന്ന കന്നഡ നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തലയെടുപ്പുള്ള വിവര്‍ത്തകനാണ് ഇദ്ദേഹം. ഈ […]

കാസര്‍കോട്: വിവര്‍ത്തകനും കാസര്‍കോട്ടെ സാഹിത്യ, സാംസ്‌കാരിക വേദികളിലെ തലയെടുപ്പുള്ള സാന്നിധ്യവുമായ കെ.വി കുമാരന്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. അധ്യാപകനും മുന്‍ പ്രിന്‍സിപ്പളും റിട്ട. എ.ഇ.ഒയും വിവിധ വിദ്യാലയങ്ങളുടെ പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമൊക്കെയായ കെ.വി കുമാരന്‍ മാഷ് വിവിധ ഭാഷകളില്‍ നിന്ന് 18 ഓളം കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ഡോ. ശിവരാമ കാറന്തിന്റെ 'ചോമനദുടി' എന്ന കന്നഡ നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തലയെടുപ്പുള്ള വിവര്‍ത്തകനാണ് ഇദ്ദേഹം. ഈ പുസ്തകം പ്ലസ്ടുവിന് മലയാള ഉപപാഠ പുസ്തകമായിരുന്നു. പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ യശ്പാലിന്റെ ജീവചരിത്രത്തില്‍ നിന്നും സംഗ്രഹിച്ച 'കൊടുങ്കാറ്റടിച്ച നാളുകള്‍' ആണ് ആദ്യ വിവിര്‍ത്തന ഗ്രന്ഥം.
സമഗ്ര സംഭാവനക്കുള്ള 2023ലെ സാഹിത്യ അക്കാദമി പുരസ്‌കാരമാണ് കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട കുമാരന്‍ മാഷെ തേടിയെത്തിയത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച, 70 വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവന വിഭാഗത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
1942 ജുലായ് 8ന് ഉദുമയില്‍ ജനിച്ച കെ.വി കുമാരന്‍ ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിദുദം നേടി. വിശ്രമ ജീവിതത്തിലും കാസര്‍കോട് ജില്ലയിലെ സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ മേഖലകളില്‍ കുമാരന്‍ മാഷ് എന്നും സജീവമാണ്. എ.ഇ.ഒ ആയി വിരമിച്ച ശേഷം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പളായും പ്രവര്‍ത്തിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം സ്ഥാപക അംഗവും നിലവിലെ വൈസ് പ്രസിഡണ്ടുമാണ്. വിദ്യാനഗര്‍ പ്രിന്‍സസ് അവന്യു റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ട് എന്ന നിലയില്‍ ഫ്രാക്കിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുമാരന്‍ മാഷിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച വാര്‍ത്ത കാസര്‍കോടിന് വലിയ ആഹ്ലാദമാണ് പകര്‍ന്നത്. ഭാര്യ: ഉഷ കുമാര്‍. മക്കള്‍: സുപ്രിയ, സുലോക് കുമാര്‍.

Related Articles
Next Story
Share it