2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മീശ മികച്ച നോവല്‍, ഹാസസാഹിത്യത്തില്‍ സത്യന്‍ അന്തിക്കാടിന് അവാര്‍ഡ്

തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ മീശ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാട് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍, റോസ് മേരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയുമാണ് അര്‍ഹരായത്. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് […]

തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ മീശ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാട് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍, റോസ് മേരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയുമാണ് അര്‍ഹരായത്. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം.

മറ്റു പുരസ്‌കാരങ്ങള്‍:-
കവിത-പി. രാമന്‍ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആര്‍ രേണുകുമാര്‍ (കൊതിയന്‍)
ചെറുകഥ-വിനോയ് തോമസ് (രാമച്ചി),
നാടകം-സജിത മഠത്തില്‍ (അരങ്ങിലെ മത്സ്യഗന്ധികള്‍),
ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),
സാഹിത്യ വിമര്‍ശനം -ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും),
വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനന്‍ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആര്‍.വി.ജി. മേനോന്‍
(ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം),
ജീവചരിത്രം/ആത്മകഥ എം.ജി.എസ്. നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍)
യാത്രാവിവരണം -അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)
വിവര്‍ത്തനം -കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധന്റെ പരിനിര്‍വാണം).

Related Articles
Next Story
Share it