സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; പരിശോധിക്കുന്നവരില്‍ നാലിലൊന്ന് ആളുകള്‍ക്ക് കോവിഡ്; ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, സംഘടനകള്‍ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും

തിരുവനന്തപുരം: ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തംരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നീക്കം. കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധ 40,000 കടന്ന ദിവസമാണ് ബുധനാഴ്ച. അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഠനം കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റജിസ്ട്രേഷന്‍ നല്‍കും. സപ്ലൈകോ, കര്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് പുറമെ ഏന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് അംഗീകൃത […]

തിരുവനന്തപുരം: ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തംരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നീക്കം. കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധ 40,000 കടന്ന ദിവസമാണ് ബുധനാഴ്ച.

അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഠനം കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റജിസ്ട്രേഷന്‍ നല്‍കും. സപ്ലൈകോ, കര്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് പുറമെ ഏന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരിട്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ സഹായം വിതരണം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധിക്കുന്നവരില്‍ നാലിലൊന്ന് ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ആശുപത്രിക്കിടക്കുകളുടെ കാര്യത്തിലും ആശങ്കയുണ്ട്. ഐസിയു ബെഡുകളില്‍ 25 ശതമാനം മാത്രമാണ് നിലവില്‍ സംസ്ഥാനത്തൊട്ടാകെ ബാക്കിയുള്ളത്. ഗുരുതര രോഗികളുടെ എണ്ണം കൂടുമ്പോള്‍ കിടക്ക ലഭ്യമാവാതെ വരികയും മരണസംഖ്യ വലിയ തോതില്‍ വര്‍ധിക്കാനും ഇടയാക്കും. ഓക്‌സിജന്‍ സ്‌റ്റോക്ക് ലഭ്യമാണെങ്കിലും ലോജിസ്റ്റിക്ക് പ്രശ്‌നം നേരിടുന്നതും ആശങ്കയുണ്ടാക്കുന്നു.

Related Articles
Next Story
Share it