വാക്‌സിന്‍ പ്രതിസന്ധിക്ക് നേരിയ ആശ്വാസം; 97,500 ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്തെത്തിച്ചു. 97,500 ഡോസ് കോവാക്‌സിന്‍ ആണ് എത്തിച്ചത്. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. വാക്‌സിന്‍ എത്തിച്ചതോടെ ക്ഷാമത്തിന് താത്കാലിക പരിഹാരമാകും. കോവിഷീല്‍ഡ് വാക്‌സിനും രാത്രിയോടെ തിരുവനന്തപുരത്തെത്തും. 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് ആണ് എത്തുന്നത്. വാക്‌സിന്‍ എത്തിയ സാഹചര്യത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ കോവാക്‌സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചേക്കും. സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്ന നേരത്തെയുള്ള തീരുമാനം പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സ്വയം […]

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്തെത്തിച്ചു. 97,500 ഡോസ് കോവാക്‌സിന്‍ ആണ് എത്തിച്ചത്. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. വാക്‌സിന്‍ എത്തിച്ചതോടെ ക്ഷാമത്തിന് താത്കാലിക പരിഹാരമാകും.

കോവിഷീല്‍ഡ് വാക്‌സിനും രാത്രിയോടെ തിരുവനന്തപുരത്തെത്തും. 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് ആണ് എത്തുന്നത്. വാക്‌സിന്‍ എത്തിയ സാഹചര്യത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ കോവാക്‌സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചേക്കും.

സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്ന നേരത്തെയുള്ള തീരുമാനം പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സ്വയം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനും 18 വയസ് മുതലുള്ളവര്‍ക്കും സൗജന്യമായി നല്‍കാനും തീരുമാനിച്ചിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് കേന്ദ്രം കേരളത്തിന് വാക്‌സിന്‍ അനുവദിക്കുന്നത്.

Related Articles
Next Story
Share it