അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേരളം തയ്യാര്‍; കര്‍ണാടക സര്‍ക്കാരിന് ഗതാഗത വകുപ്പ് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാന്‍ താത്പര്യം അറിയിച്ച് കേരളം. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 12 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ കര്‍ണാടകയുടെ മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം […]

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാന്‍ താത്പര്യം അറിയിച്ച് കേരളം. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

ജൂലൈ 12 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ കര്‍ണാടകയുടെ മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. അതിന് ശേഷമാകും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുക. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കോഴിക്കോട്, കാസര്‍കോട് വഴി പരിമിതമായ സര്‍വീസുകള്‍ മാത്രമെ കെ.എസ്.ആര്‍.ടി.സി നടത്തുകയുള്ളൂ. ഇതേ റൂട്ട് വഴിയുള്ള സര്‍വീസുകളായിരിക്കും കര്‍ണാടക ആര്‍.ടി.സിയും നടത്തുക. തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ പാലക്കാട് - സേലം വഴിയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കില്ല.

Related Articles
Next Story
Share it