ജി.എസ്.ടി നിരക്കുകളിലെ വര്‍ധനവ് പിന്‍വലിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: അച്ചടിക്കുള്ള ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയത് പിന്‍വലിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ്കാല പ്രതിസന്ധിക്കൊപ്പം ജി.എസ്.ടി നിരക്കില്‍ സര്‍ക്കാര്‍ വന്‍ വര്‍ധനവ് വരുത്തിയത് അച്ചടിമേഖലക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്. വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എസ്. രാജാറാം അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വിനയരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. […]

കാസര്‍കോട്: അച്ചടിക്കുള്ള ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയത് പിന്‍വലിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ്കാല പ്രതിസന്ധിക്കൊപ്പം ജി.എസ്.ടി നിരക്കില്‍ സര്‍ക്കാര്‍ വന്‍ വര്‍ധനവ് വരുത്തിയത് അച്ചടിമേഖലക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്.
വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എസ്. രാജാറാം അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വിനയരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ജി.ബി. അംഗം സിബി കൊടിയംകുന്നേല്‍, ജില്ലാ സെക്രട്ടറി വി.ബി അജയകുമാര്‍, ജില്ലാ ട്രഷറര്‍ ടി.പി അശോക് കുമാര്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം അബ്ദുല്‍റഹ്‌മാന്‍, മുന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാലി, മുഈനുദ്ദീന്‍ കെ.എം സംസാരിച്ചു. മേഖലാ സെക്രട്ടറി സുധീഷ് സി സ്വാഗതവും ജോയിന്റ് സെക്രട്ടറി വേണു ഗോപാല എസ്. മുള്ളേരിയ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സുധീഷ് സി (പ്രസിഡണ്ട്), മുഈനുദ്ദീന്‍ കെ.എം (സെക്രട്ടറി), വേണുഗോപാല എ (ട്രഷറര്‍), വേണുഗോപാല എസ് (വൈസ് പ്രസിഡണ്ട്), അബ്ദുല്ല അറഫ (ജോയിന്റ് സെക്രട്ടറി).

Related Articles
Next Story
Share it