കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രിന്റേര്‍സ് ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന പ്രിന്റേര്‍സ് ഡേ സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.എം.ഒ ഡോ. എ.വി സുരേഷ് കുമാര്‍ ആരോഗ്യ സെമിനാറില്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.ഡയലൈഫ് മെഡിക്കല്‍ സെന്റര്‍ എം.ഡി ഡോ. ഐ.കെ മൊയ്തീന്‍ കുഞ്ഞി മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. […]

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രിന്റേര്‍സ് ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന പ്രിന്റേര്‍സ് ഡേ സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.എം.ഒ ഡോ. എ.വി സുരേഷ് കുമാര്‍ ആരോഗ്യ സെമിനാറില്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡയലൈഫ് മെഡിക്കല്‍ സെന്റര്‍ എം.ഡി ഡോ. ഐ.കെ മൊയ്തീന്‍ കുഞ്ഞി മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ആയിഷ തബ്‌രീസ്, ഡോ. ശ്രീഷ്മ, ഡോ. സിനി തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ സെക്രട്ടറി റെജിമാത്യു സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള, കെ.പി.എ മേഖലാ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, ഡയലൈഫ് പി.ആര്‍.ഒ. സഫീര്‍ കുമ്പള സംസാരിച്ചു. ജില്ലാ ട്രഷറര്‍ മൊയ്‌നുദ്ദീന്‍ നന്ദി പറഞ്ഞു. ഡയലൈഫ് സ്‌പെഷ്യാലിറ്റി ക്ലീനിക്ക് ആന്റ് ഡയഗ്‌നോസ്റ്റിക് സെന്ററുമായി സഹകരിച്ചായിരുന്നു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

Related Articles
Next Story
Share it