കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് എം ജയറാം നീലേശ്വരം അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ഗവേണിംഗ് കൗണ്‍സില്‍ അംഗം മുജീബ് അഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ പ്രസിഡണ്ട് ടിപി അശോക് കുമാറിനെ മുന്‍ കെ.പി.എ. ജില്ല പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ […]

കാഞ്ഞങ്ങാട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് എം ജയറാം നീലേശ്വരം അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ഗവേണിംഗ് കൗണ്‍സില്‍ അംഗം മുജീബ് അഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ പ്രസിഡണ്ട് ടിപി അശോക് കുമാറിനെ മുന്‍ കെ.പി.എ. ജില്ല പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍ കേളുനമ്പ്യാര്‍ അനുമോദിച്ചു. ആള്‍ ഇന്ത്യാഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ജി.ബി. അംഗം സിബി കൊടിയംകുന്നേല്‍, പ്രഭാകരന്‍ കെ, പ്രദീപ് കീനേരി, രാമകൃഷ്ണന്‍ സംസാരിച്ചു. സെക്രട്ടറി ജിതേന്ദ്രകുമാര്‍ പനയാല്‍ സ്വാഗതവും ട്രഷറര്‍ ശശി തൊട്ടിയില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it