കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള ജീവസ് മാനസ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രിന്റിംഗ് എക്‌സിബിഷന്‍ മുഖ്യ ഉപദേഷ്ടാവും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പി.എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ബുള്ളറ്റിന്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ […]

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള ജീവസ് മാനസ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രിന്റിംഗ് എക്‌സിബിഷന്‍ മുഖ്യ ഉപദേഷ്ടാവും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പി.എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ബുള്ളറ്റിന്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് മുഖ്യാതിഥിയായിരിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരിക്കും. ഷോപ്പ്‌സ് ആന്റ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം സംസാരിക്കും. തുടര്‍ന്ന് യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീഫ്രെയിംസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. കണ്ണ് കെട്ടി റിവേഴ്‌സില്‍ കീബോര്‍ഡ് വായിച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അമല രവീന്ദ്രന്‍, സിനിമാ-സീരിയല്‍ താരം കലാഭവന്‍ നന്ദന തുടങ്ങിയ പ്രതിഭകള്‍ കലാ പരിപാടികള്‍ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ബുക്ക്‌ഫെയറും സുഭാഷ് വനശ്രീയുടെ ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സിബി കൊടിയംകുന്നേല്‍, ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ സെക്രട്ടറി വി.ബി. അജയകുമാര്‍, ജില്ലാ ട്രഷറര്‍ ടി.പി. അശോക് കുമാര്‍, കാസര്‍കോട് മേഖലാ പ്രസിഡണ്ട് സി. സുധീഷ്, സെക്രട്ടറി മൊയ്‌നു കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ഉദയകുമാര്‍ ഫാബ്, എന്‍. കേളു നമ്പ്യാര്‍, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it