കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഹജ്ജാജികളോട് ശത്രുത പുലര്‍ത്തുകയാണെന്നും മലബാറിലെ യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യ പ്രദമാകുന്ന കരിപ്പൂരിലെ സംവിധാനം റദ്ദു ചെയ്തത് വഞ്ചനയാണെന്നും കേരള പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ ടി.പി. കുഞ്ഞബ്ദുല്ല ഹാജി അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം റദ്ദ് ചെയ്തതില്‍ പ്രതി ഷേധിച്ച് കേരള പ്രവാസി ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് ബി.യു. അബ്ദുല്ല […]

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഹജ്ജാജികളോട് ശത്രുത പുലര്‍ത്തുകയാണെന്നും മലബാറിലെ യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യ പ്രദമാകുന്ന കരിപ്പൂരിലെ സംവിധാനം റദ്ദു ചെയ്തത് വഞ്ചനയാണെന്നും കേരള പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ ടി.പി. കുഞ്ഞബ്ദുല്ല ഹാജി അഭിപ്രായപ്പെട്ടു.
കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം റദ്ദ് ചെയ്തതില്‍ പ്രതി ഷേധിച്ച് കേരള പ്രവാസി ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡണ്ട് ബി.യു. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ തളങ്കര സ്വാഗതം പറഞ്ഞു. കെ.എം. ബഷീര്‍ തൊട്ടാന്‍, ഹസൈനാര്‍ ഹാജി തളങ്കര, മുഹമ്മദ് കുഞ്ഞി എരിയാല്‍, മുനീര്‍ പി. ചെര്‍ക്കള, സലാം ഹാജി, മുഹമ്മദ്ഗസാലി, അബ്ദുല്‍ ഖാദര്‍ അടുക്കത്ത്ബയല്‍, മജീദ് കൊല്ലമ്പാടി, എം.എസ്. സക്കരിയ്യ, കബീര്‍ കെ.കെ. പുറം, ഉസ്മാന്‍ പള്ളിക്കാല്‍, റഹ്‌മാന്‍ പള്ളം പ്രസംഗിച്ചു.

Related Articles
Next Story
Share it