കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭ ചെയര്‍മാനും ജില്ലയുടെ സാംസ്കാരിക മുഖവുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ ഓര്‍മ്മക്കായി കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ അവാര്‍ഡ് പ്രൊ. ഗോപിനാഥ് മുതുകാടിന് 31ന് സമര്‍പ്പിക്കും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുകയും ആശ്രയ കേന്ദ്രം സ്ഥാപിക്കുകയും മറ്റനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമാണ് അവാര്‍ഡിന് പരിഗണിച്ചത്.
റഹ്മാന് തായലങ്ങാടി ചെയര്‍മാനും ബഷീര്‍ വെളളിക്കോത്ത്, ടി.എ ശാഫി, ജലീല്‍ രാമന്തളി, എ.പി ഉമ്മര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്പവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുന്നത്. 31 ഞായറാഴച്ച രാവിലെ 10:30 മണിക്ക് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് പ്രൊഫ: ഗോപിനാഥ് മുതുകാടിന് അവാര്‍ഡ് കൈമാറുന്നത്. ജൂറി അംഗം ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രവാസികള്‍ക്കുള്ള ‘കരുതലിന്റെ കാവല്‍’ സുരക്ഷാ സ്കീമിന്റെ പ്രഖ്യാപനവും പരിപാടിയില്‍ നടത്തും.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി സംബന്ധിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി ഹമീദലി, ചിന്മയ മിഷന് കേരള അഡ്മിനിസ്ട്രേറ്റര്‍ സ്വാമി വിവിക്താനന്ദ സരസ്വതി, ചെര്‍ക്കള മാര്തോമ്മാ ബധിര വിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാദര്‍ മാത്യൂ ബേബി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ജൂറി ചെയര്മാന് റഹ്മാന് തായലങ്ങാടി, ദുബായ് കെ.എം.സി.സി ചെയര്മാന് യഹ്യ തളങ്കര, കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്മാന് ലത്തീഫ് ഉപ്പളഗേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്മാന് ഖാദര്‍ ചെങ്കള, ജൂറി അംഗങ്ങളായ ടി.എ ഷാഫി, ജലീല്‍ രാമന്തളി, മാധ്യമ പ്രവര്ത്തകന് വി.വി പ്രഭാകരന് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഇതുസംബന്ധിച്ച് ചേര്‍ന്ന പത്രസമ്മേളനത്തില്‍ കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍, ജനറല്‍ സെക്രട്ടറി എ.എം ഖാദര്‍ ഹാജി ചെങ്കള, ട്രഷറര്‍ ടി.പി. കുഞ്ഞബ്ദുല്ല ഹാജി ,വൈസ് പ്രസിഡണ്ട് ദാവൂദ് ചെമ്പിരിക്ക, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ പൊടിപ്പള്ളം, ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് എ.ബി. കലാം എന്നിവര്‍ സംബന്ധിച്ചു.