'ചുരുളി'യില്‍ തെറി ഉണ്ടോ; സിനിമ കണ്ട് റിപോര്‍ട്ട് നല്‍കാന്‍ പോലീസ് മൂന്നംഗ സമിതിയെ നിയോഗിച്ചു

കൊച്ചി: ഈയിടെ പുറത്തിറങ്ങിയ ചുരുളി സിനിമയില്‍ അശ്ലീല പദങ്ങളുടെ പ്രസരിപ്പാണെന്ന് പരാതിയുയര്‍ന്നതോടെ സിനിമ കണ്ട് റിപോര്‍ട്ട് നല്‍കാന്‍ പോലീസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സിനിമ കണ്ട് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആവിഷ്‌കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് […]

കൊച്ചി: ഈയിടെ പുറത്തിറങ്ങിയ ചുരുളി സിനിമയില്‍ അശ്ലീല പദങ്ങളുടെ പ്രസരിപ്പാണെന്ന് പരാതിയുയര്‍ന്നതോടെ സിനിമ കണ്ട് റിപോര്‍ട്ട് നല്‍കാന്‍ പോലീസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സിനിമ കണ്ട് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുക.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആവിഷ്‌കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പോലീസ് കണ്ട് വിലയിരുത്തുന്നത്. എഡിജിപി പത്മകുമാറിനൊപ്പം തിരുവനന്തപുരം റൂറല്‍ എസ്പി ഡോ.ദിവ്യ.ഗോപിനാഥ്, തിരുവനന്തപുരം ഡിസിപി നസീം എന്നിവരാണ് സംഘത്തിലുള്ളത്. പോലീസ് ആസ്ഥാനത്തെ നിയമോപേദശകന്‍ സഹായിയായി ഉണ്ടാകും. സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it