'അപരാജിത ഈസ് ഓണ്‍ലൈന്‍'; സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടി; പരാതി അറിയിക്കാന്‍ 9497996992 എന്ന നമ്പര്‍ ബുധനാഴ്ച മുതല്‍; 9497900999, 9497900286 നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമിലും ബന്ധപ്പെടാം

തിരുവനന്തപുരം: സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഈസ് ഓണ്‍ലൈന്‍' സംവിധാനം സജ്ജമാണ്. സ്ത്രീധന പീഡനം മൂലം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും 'അപരാജിത ഈസ് ഓണ്‍ലൈന്‍' സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് 9497996992 എന്ന മൊബൈല്‍ […]

തിരുവനന്തപുരം: സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഈസ് ഓണ്‍ലൈന്‍' സംവിധാനം സജ്ജമാണ്. സ്ത്രീധന പീഡനം മൂലം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും 'അപരാജിത ഈസ് ഓണ്‍ലൈന്‍' സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് 9497996992 എന്ന മൊബൈല്‍ നമ്പര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. പോലിസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പോലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറില്‍ ബുധനാഴ്ച മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it