തെരഞ്ഞെടുപ്പ് സര്‍വെകള്‍ക്കെതിരെ യുഡിഎഫ്; വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന സര്‍വെകളെല്ലാം യുഡിഎഫിന് എതിരായതോടെ തെരഞ്ഞെടുപ്പ് സര്‍വെകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. പോളിംഗ് നടപടികള്‍ നടത്തിയ ശേഷം നടത്തുന്ന സര്‍വ്വേകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബൂത്തിലെത്താന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന സര്‍വെകളെല്ലാം യുഡിഎഫിന് എതിരായതോടെ തെരഞ്ഞെടുപ്പ് സര്‍വെകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഇക്കാര്യമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. പോളിംഗ് നടപടികള്‍ നടത്തിയ ശേഷം നടത്തുന്ന സര്‍വ്വേകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബൂത്തിലെത്താന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ച ശേഷം സര്‍വ്വേകള്‍ തുടരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തരം സര്‍വ്വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
അതേസമയം സര്‍വ്വേ കൊണ്ട് യുഡിഎഫിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സര്‍വ്വെ ഫലം യുഡിഎഫ് പ്രവര്‍ത്തകരെ വീറും വാശിയുമുള്ളവരാക്കി തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.