ആരോഗ്യമേഖലയില്‍ മികവ്; നീതി ആയോഗ് ദേശീയ റിപോര്‍ട്ടില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും അവസാനം ഉത്തര്‍പ്രദേശ്

ന്യൂഡെല്‍ഹി: ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രേദേശാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന മൂന്നാം സ്ഥാനത്താണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ആണ് മുന്നില്‍. ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. ലോക ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് […]

ന്യൂഡെല്‍ഹി: ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രേദേശാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന മൂന്നാം സ്ഥാനത്താണ്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ആണ് മുന്നില്‍. ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. ലോക ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ്കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Related Articles
Next Story
Share it