കേരള എന്‍.ജി.ഒ .യൂണിയന്‍ ജില്ലാ സമ്മേളനം
കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ 39-ാം വാര്‍ഷിക ജില്ലാ സമ്മേളനം കാസര്‍കോട് ഗവ. കോളേജ് ഹാളില്‍ ചേര്‍ന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് വി. ശോഭ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എം. ജിതേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാജേഷ് കെ, സജീഷ് കെ, ചിന്താമണി ടി, വീണ പി.വി, സുഹറ ബീവി, കൃഷ്ണന്‍ എം ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ലയില്‍ ജീവനക്കാര്‍ക്ക് താമസ യോഗ്യമായ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിക്കുക, […]

കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ 39-ാം വാര്‍ഷിക ജില്ലാ സമ്മേളനം കാസര്‍കോട് ഗവ. കോളേജ് ഹാളില്‍ ചേര്‍ന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് വി. ശോഭ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എം. ജിതേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാജേഷ് കെ, സജീഷ് കെ, ചിന്താമണി ടി, വീണ പി.വി, സുഹറ ബീവി, കൃഷ്ണന്‍ എം ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലയില്‍ ജീവനക്കാര്‍ക്ക് താമസ യോഗ്യമായ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിക്കുക, കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്തിന് ലഭിക്കേണ്ട വീട്ടുവാടക ബത്ത അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: വി. ശോഭ (പ്രസി.), വി. ജഗദീഷ്, ബി. വിജേഷ് (വൈ. പ്രസി.), കെ. ഭാനുപ്രകാശ് (സെക്ര.), കെ. അനില്‍കുമാര്‍, ടി. ദാമോദരന്‍ (ജോ.സെക്ര.), എം. ജിതേഷ് (ട്രഷ.), എ.വി റീന, കെ.വി രമേശന്‍, കെ.എന്‍ ബിജിമോള്‍, പി.കെ വിനോദ്, രതീഷ് പി.ഡി, എം. സുനില്‍ കുമാര്‍ (സെക്രട്ടറിയറ്റ് അംഗങ്ങള്‍).
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് വി. ശോഭ അധ്യക്ഷത വഹിച്ചു. മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോസെക്രട്ടറിമാരായ ടി. ദാമോദരന്‍ രക്തസാക്ഷി പ്രമേയവും കെ. അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ. ഹരിദാസ്, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ശരത്ത് പി.വി, യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് സംസാരിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം. കെ വസന്ത സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.