രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 15ാം സര്‍ക്കാര്‍ മെയ് 20ന് അധികാരമേല്‍ക്കും. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. അതേസമയം മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തെയുള്ള നാല് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പുതിയ കക്ഷികള്‍ മുന്നണിയിലെത്തിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം വീതംവെപ്പ് ആണ് ഇടതുമുന്നണിയിലെ […]

തിരുവനന്തപുരം: കേരളത്തില്‍ 15ാം സര്‍ക്കാര്‍ മെയ് 20ന് അധികാരമേല്‍ക്കും. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല.

അതേസമയം മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തെയുള്ള നാല് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പുതിയ കക്ഷികള്‍ മുന്നണിയിലെത്തിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം വീതംവെപ്പ് ആണ് ഇടതുമുന്നണിയിലെ പ്രശ്‌നം. രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it