കോവിഡ് രോഗികള്‍ വര്‍ധിച്ചു; കരുതല്‍ ശേഖരത്തില്‍ ബാക്കിയുള്ളത് 86 ടണ്‍ മാത്രം; കാസര്‍കോട്ട് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഇനി അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയും കരുതല്‍ ശേഖരം അഞ്ചിലൊന്നായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. കേരളം ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി ബാക്കി 86 ടണ്‍ മാത്രമാണുള്ളത്. മേയ് 15ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ആറു ലക്ഷത്തിലെത്താമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. […]

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയും കരുതല്‍ ശേഖരം അഞ്ചിലൊന്നായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. കേരളം ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി ബാക്കി 86 ടണ്‍ മാത്രമാണുള്ളത്. മേയ് 15ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ആറു ലക്ഷത്തിലെത്താമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതില്‍ ഓക്‌സിജന്റെ ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാം. സംസ്ഥാനത്ത് നിലവില്‍ നാല് ലക്ഷമാണ് രോഗികളുള്ളത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് സ്ഥിതി രൂക്ഷമാണ്. മറ്റ് ജില്ലകളിലും സമാനമായ സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പൂര്‍ണമായും സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ഗ്രിഡിനെ ആശ്രയിക്കാതെയാണ് സംസ്ഥാനത്ത് ഓക്‌സിജന്‍ ശേഖരം സൂക്ഷിച്ചിരുന്നത്. എന്നാല്‍ സമീപ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് അവര്‍ക്കും ഓക്‌സിജന്‍ നല്‍കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തത്. കേരളത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ അത് തമിഴ്‌നാടിന് ഇന്നുവരെ നല്‍കിയിരുന്നു. കണക്ക് പ്രകാരം 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം തമിഴ്‌നാടിന് കൊടുത്തുവന്നിരുന്നു.

പാലക്കാടുള്ള സ്വകാര്യ കമ്പനിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. 15ാം തീയതിയാകുമ്പോള്‍ കേരളത്തിന് ആവശ്യമായി വരുന്നത് 450 മെട്രിക് ടണ്‍ ആണ്. അത് കരുതി വയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരിക്കുന്നത്.

Related Articles
Next Story
Share it