കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭക്ഷ്യ വിഷബാധയും ആരോഗ്യ വകുപ്പിന്റെ പരിശോധനകളുമാണ്. ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോടെയാണ് ആരോഗ്യ വകുപ്പും സമൂഹവും ഉണര്‍ന്നത്. സത്യത്തില്‍ ആരോഗ്യ സാക്ഷരതയുടെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്. അക്ഷര സാക്ഷരതയില്‍ അത്ഭുതം വിരിയിച്ച് ആഗോള തലത്തില്‍ അംഗീകാരം നേടിയവരാണ് നാം. എന്നാല്‍ ആരോഗ്യ സാക്ഷരതയില്‍ ബാലപാഠം പോലും അറിയാത്തവരാണ് നാം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സടകുടഞ്ഞെഴുന്നേല്ക്കേണ്ടതല്ല നമ്മുടെ ആരോഗ്യ ബോധം. സദാ ആരോഗ്യത്തോട് […]
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭക്ഷ്യ വിഷബാധയും ആരോഗ്യ വകുപ്പിന്റെ പരിശോധനകളുമാണ്. ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോടെയാണ് ആരോഗ്യ വകുപ്പും സമൂഹവും ഉണര്‍ന്നത്. സത്യത്തില്‍ ആരോഗ്യ സാക്ഷരതയുടെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്. അക്ഷര സാക്ഷരതയില്‍ അത്ഭുതം വിരിയിച്ച് ആഗോള തലത്തില്‍ അംഗീകാരം നേടിയവരാണ് നാം. എന്നാല്‍ ആരോഗ്യ സാക്ഷരതയില്‍ ബാലപാഠം പോലും അറിയാത്തവരാണ് നാം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സടകുടഞ്ഞെഴുന്നേല്ക്കേണ്ടതല്ല നമ്മുടെ ആരോഗ്യ ബോധം. സദാ ആരോഗ്യത്തോട് […]
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭക്ഷ്യ വിഷബാധയും ആരോഗ്യ വകുപ്പിന്റെ പരിശോധനകളുമാണ്. ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോടെയാണ് ആരോഗ്യ വകുപ്പും സമൂഹവും ഉണര്‍ന്നത്. സത്യത്തില്‍ ആരോഗ്യ സാക്ഷരതയുടെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്.
അക്ഷര സാക്ഷരതയില്‍ അത്ഭുതം വിരിയിച്ച് ആഗോള തലത്തില്‍ അംഗീകാരം നേടിയവരാണ് നാം. എന്നാല്‍ ആരോഗ്യ സാക്ഷരതയില്‍ ബാലപാഠം പോലും അറിയാത്തവരാണ് നാം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സടകുടഞ്ഞെഴുന്നേല്ക്കേണ്ടതല്ല നമ്മുടെ ആരോഗ്യ ബോധം. സദാ ആരോഗ്യത്തോട് കൂടി ജീവിക്കുന്ന ഒരു സമൂഹത്തെ തയ്യാറാക്കേണ്ടതിലായിരിക്കണം നമ്മുടെ ശ്രദ്ധ.
എന്ത്, എപ്പോള്‍, എങ്ങനെ കഴിക്കണം എന്നതില്‍ നിന്ന് തുടങ്ങണം നമ്മുടെ ആരോഗ്യ പരിപാലനം. കിട്ടിയതെല്ലാം വാരിവലിച്ച് വിഴുങ്ങുന്ന ന്യൂ ജെന്‍ സമൂഹമാണ് നമ്മുടെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി.
'മരുന്ന് കഴിക്കുന്നത് പോലെ ഭക്ഷണം കഴിക്കുന്നില്ല എങ്കില്‍ ഭക്ഷണം കഴിക്കുന്നത് പോലെ മരുന്ന് കഴിക്കേണ്ടതായി വരും' എന്ന ആരോഗ്യ രംഗത്തെ ആപ്തവാക്യം കേരളക്കരയെ സംബന്ധിച്ചിടത്തോളം സത്യമായി പുലര്‍ന്ന് കൊണ്ടിരിക്കയാണ്.
പല യാത്രയിലും ഈയുള്ളവനുണ്ടായ അനുഭവം പല ആളുകളും സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ ആണെന്നതാണ്. മിക്കവരും ഭക്ഷണത്തേക്കാള്‍ അധികം മരുന്നു കഴിക്കുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. ഒരുകൂട്ടം മരുന്നുകള്‍ മൂന്ന് നേരം കഴിക്കാത്ത മലയാളികള്‍ അമ്പത് വയസ്സിനപ്പുറം നമുക്ക് വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂ.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി മൂലം അനുഭവിക്കുന്ന പ്രയാസത്തേക്കാള്‍ കൂടുതല്‍ ജീവിത ശൈലീ രോഗം മൂലം പ്രയാസം അനുഭവിക്കുന്നവരാണ് നാം. അമിത ഭാരവും പൊണ്ണത്തടിയും കൊണ്ട് കഷ്ടപ്പെടുന്നവരാണ് അധികപേരും.
കഴിഞ്ഞ ഡിസംബര്‍ 20നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിലെ പൊണ്ണത്തടിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണുള്ളത്.
കേരളത്തില്‍ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടുന്നു വെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സര്‍വേയുടെ പരിഷ്കരിച്ച റിപ്പോര്‍ട്ടിലുള്ളത്. 2015-16 ല്‍ സ്ത്രീകളില്‍ 32 ശതമാനം പേര്‍ക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 38 ശതമാനം ആയി വര്‍ധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാര് 2015-16 ല്‍ 28 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ 36.5 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ കേരളത്തിന്റെ ഭാവി ശുഭകരമല്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
നാട്ടില്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും വിളിപ്പാടകലെ സ്പെഷ്യലിസ്റ്റ് ഡോക്ടറും നാട്ടില്‍ ഒരു ആംബുലന്സുമുണ്ടെങ്കില് ആരോഗ്യ രംഗം സമ്പൂര്‍ണ്ണമാണെന്ന മലയാളിയുടെ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. ഹോസ്പിറ്റലും ഡോക്ടറുമല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ അടയാളമെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.
ശുചിത്വവും സമീകൃതാഹാരവും വ്യായാമവും മാനസീകോല്ലാസവും സമാധാന പൂര്‍ണ്ണമായ സാമൂഹികാന്തരീക്ഷവും എല്ലാം കൂടിച്ചേര്‍ന്നാലെ ആരോഗ്യ രംഗം പൂര്‍ണ്ണമാവുകയുള്ളൂ.
ശൈശവ നാളില്‍ തന്നെ ആരോഗ്യ ദായകമായ ആഹാരത്തെ കുറിച്ചുള്ള മെനു നമ്മുടെ മക്കള്‍ക്ക് നല്‍കണം. സമീകൃതാഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കണം.
കണ്ണിന് കൗതുകം നല്കുന്ന ചില്ലലമാരയിലെ ഭക്ഷണവും മള്‍ട്ടി കളര്‍ പാക്കറ്റുകളില്‍ വരുന്ന ഭക്ഷണവും ആരോഗ്യത്തിന് ഹാനികരമാണെന്ന് വളരുന്ന തലമുറയെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല എങ്കില്‍ ആരോഗ്യ കേരളത്തിന്റെ ചരമഗീതമായിരിക്കും നമുക്ക് കേള്‍ക്കേണ്ടി വരിക.
വിഷമയമായ പച്ചക്കറികളും വിഷം പൊതിഞ്ഞ മീനും വിഷം കുത്തിവെച്ച കോഴിയും കഴിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം എന്ന ബോധം മാറണം.
വിഷമയമായി കൃഷി ചെയ്യില്ലെന്ന് കര്‍ഷകരും വിഷവസ്തുക്കള്‍ വിപണനം ചെയ്യില്ലെന്ന് കച്ചവടക്കാരും വിഷവസ്തുക്കളുടെ ലഭ്യത തടയുമെന്ന് ഉദ്യോഗസ്ഥരും തീരുമാനിച്ചാല്‍ മാത്രമേ വിഷമുക്തമായ ഒരു അടുക്കള സജ്ജമാക്കാന്‍ നമുക്ക് സാധ്യമാവുകയുള്ളൂ.
വിശപ്പല്ല നമ്മുടെ പ്രശ്നം, വിഷമാണ്. വിശപ്പ് രഹിത, വിഷമുക്ത കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം. അതിന് ഏറ്റവും ആവശ്യം ആരോഗ്യ സാക്ഷരതയാണ്.
-ലായി ചെംനാട്