കേരള മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: നോമ്പ് നൂറ്റാണ്ടുകളായി മുസ്ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലവുമാണെന്നും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. കേരള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ നോമ്പുകാലത്തും തങ്ങളെ സമീപിക്കുന്നവര്‍ക്കും സമീപിക്കാത്തവര്‍ക്കും സാന്ത്വനമേകുന്ന ഇസ്ലാമിന്റെ സന്ദേശം വളരെ വിപുലമാണ്. ഈ കാലയളവില്‍ പാവങ്ങള്‍ക്കായി […]

കാസര്‍കോട്: നോമ്പ് നൂറ്റാണ്ടുകളായി മുസ്ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലവുമാണെന്നും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. കേരള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ നോമ്പുകാലത്തും തങ്ങളെ സമീപിക്കുന്നവര്‍ക്കും സമീപിക്കാത്തവര്‍ക്കും സാന്ത്വനമേകുന്ന ഇസ്ലാമിന്റെ സന്ദേശം വളരെ വിപുലമാണ്. ഈ കാലയളവില്‍ പാവങ്ങള്‍ക്കായി ഒരു തുക മാറ്റിവെക്കുന്ന നല്ല മനസിന്റെ ഉടമകളായി ഓരോരുത്തരും മാറുന്നതായും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം പ്രസംഗിച്ചു. സി.എല്‍ ഹമീദ് സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.