'ഈശോ' സിനിമാ വിവാദത്തില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്

കോട്ടയം: സംസ്ഥാനത്ത് വിവാദമായിരിക്കുന്ന 'ഈശോ' സിനിമാ വിഷയത്തില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്. 'ഈശോ' എന്ന സിനിമയെ മുന്‍നിര്‍ത്തി ചിലര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരെയുള്ള എതിര്‍പ്പ് ചില അജണ്ടകളുടെ ഭാഗമാണെന്നും ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ കലഹം സൃഷ്ടിക്കാനുള്ള ചില പ്രത്യേക കേന്ദ്രങ്ങളുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ വിവാദമെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു. ഇവര്‍ മത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണ്. […]

കോട്ടയം: സംസ്ഥാനത്ത് വിവാദമായിരിക്കുന്ന 'ഈശോ' സിനിമാ വിഷയത്തില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്. 'ഈശോ' എന്ന സിനിമയെ മുന്‍നിര്‍ത്തി ചിലര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരെയുള്ള എതിര്‍പ്പ് ചില അജണ്ടകളുടെ ഭാഗമാണെന്നും ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ കലഹം സൃഷ്ടിക്കാനുള്ള ചില പ്രത്യേക കേന്ദ്രങ്ങളുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ വിവാദമെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു.

ഇവര്‍ മത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണ്. ക്രൈസ്തവ മത വിശ്വാസവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും മലയാള സിനിമയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള ആക്ഷേപഹാസ്യ സിനിമകള്‍ ഉള്‍പ്പെടെയും മനുഷ്യനെ വഴിതെറ്റിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളുടെ പേരുള്‍പ്പെടെ ഉണ്ടായിട്ടും ശബ്ദിക്കാത്തവരാണ് ഒരു ചിത്രത്തിന്റെ പേര് ചൂണ്ടിക്കാട്ടി ഭിന്നത സൃഷ്ടിക്കുന്ന പരാമര്‍ശം നടത്തുന്നത്.

നാദിര്‍ഷ എന്ന പേരുള്ള ഒരാള്‍ ഈശോ എന്ന പേരില്‍ സിനിമ ചിത്രീകരിക്കുന്നതാണോ പ്രശ്നം. നാദിര്‍ഷക്ക് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നാണ് എതിര്‍പ്പുമായി എത്തുന്നവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കാനുള്ള അച്ഛാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കലാസൃഷ്ടിയെ കലാസൃഷ്ടിയായി മാത്രം കാണണമെന്നും ഇതിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം താജുദ്ദീന്‍ ഉദ്ഘടനം ചെയ്തു. നന്തിയോട് ബഷീര്‍, വി ഒ അബു സാലി, ഹബീബുല്ലാഹ് ഖാന്‍ ഈരാറ്റുപേട്ട, ടിപ്പു മൗലനാ, പി .എസ് ഹുസെയിന്‍, എസ്.എം ഫുവാദ് ചങ്ങാനശ്ശേരി, മുഹമ്മദ് കണ്ടകത്ത് സമീര്‍ മൗലാന, നാസര്‍ തുണ്ടിയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Related Articles
Next Story
Share it