ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ വേദി ഇനി കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍

തിരുവനന്തപുരം: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി കോവിഡ് വാക്‌സിനേഷന്‍ സെന്ററാക്കി സര്‍ക്കാര്‍. ഇന്ന് ആരംഭിച്ച വാക്സിന്‍ വിതരണത്തില്‍ 150 ഓളം ആളുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചു. സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയില്‍ നടന്നുവരുന്നത്. നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷനായി തിരക്ക് വര്‍ധിക്കുന്നെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ സെന്റര്‍ ആരംഭിച്ചതോടെ […]

തിരുവനന്തപുരം: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി കോവിഡ് വാക്‌സിനേഷന്‍ സെന്ററാക്കി സര്‍ക്കാര്‍. ഇന്ന് ആരംഭിച്ച വാക്സിന്‍ വിതരണത്തില്‍ 150 ഓളം ആളുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചു. സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയില്‍ നടന്നുവരുന്നത്. നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷനായി തിരക്ക് വര്‍ധിക്കുന്നെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ സെന്റര്‍ ആരംഭിച്ചതോടെ അതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, പന്തല്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ അവകാശവാദവുമായി കോണ്‍ഗ്രസ്-ആം ആദ്മി അനുകൂലികള്‍ രംഗത്തെത്തി. കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എസ്.എസ് ലാല്‍ ആണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത് എന്നാണ് കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പി.സി സിറിയക്ക്, ഇതേ ആവശ്യം രണ്ടുദിവസം മുമ്പ് ഉന്നയിച്ചിരുന്നെന്നാണ് ആപ്പ് അനുകൂലികളുടെ വാദം.

കോവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങിനായി സ്റ്റേഡിയത്തില്‍ പന്തല്‍ തയ്യാറാക്കിയതിനെ ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Related Articles
Next Story
Share it