കേരള മാറിടൈം അക്കാദമി ജില്ല കേന്ദ്രം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തില്‍ തുടങ്ങും

പാലക്കുന്ന്: കേരള മാറിടൈം ബോര്‍ഡിന്റെ കീഴില്‍ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തില്‍ പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി കെട്ടിടത്തില്‍ തുടങ്ങും. സാമുദ്രിക മേഖലയിലെ വിവിധ കോഴ്‌സുകള്‍ ഇവിടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി തുറക്കുന്നത്. മുന്നോടിയായി ലാസ്‌കര്‍ ലൈസെന്‍സ് നേടുന്നതിനുള്ള യോഗത്യ പരിശീലനം ജൂണ്‍ ആദ്യവാരം തുടങ്ങും. ഉള്‍നാടന്‍ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കര്‍ കോഴ്‌സില്‍ നല്‍കുക. അക്കാദമി തുടങ്ങുന്നതിന്റെ മുന്നോടിയായി മര്‍ച്ചന്റ് നേവി ക്ലബ്ബിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ […]

പാലക്കുന്ന്: കേരള മാറിടൈം ബോര്‍ഡിന്റെ കീഴില്‍ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തില്‍ പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി കെട്ടിടത്തില്‍ തുടങ്ങും. സാമുദ്രിക മേഖലയിലെ വിവിധ കോഴ്‌സുകള്‍ ഇവിടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി തുറക്കുന്നത്. മുന്നോടിയായി ലാസ്‌കര്‍ ലൈസെന്‍സ് നേടുന്നതിനുള്ള യോഗത്യ പരിശീലനം ജൂണ്‍ ആദ്യവാരം തുടങ്ങും. ഉള്‍നാടന്‍ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കര്‍ കോഴ്‌സില്‍ നല്‍കുക. അക്കാദമി തുടങ്ങുന്നതിന്റെ മുന്നോടിയായി മര്‍ച്ചന്റ് നേവി ക്ലബ്ബിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീപ് കെ. ജി നായര്‍, പോര്‍ട്ട് ഉദ്യോഗസ്ഥനായ എം റിജു എന്നിവര്‍ വെള്ളിയാഴ്ച്ച പാലക്കുന്നിലെത്തി ക്ലബ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി ധാരണയായി. മാറിടൈം അക്കാദമി കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് കെട്ടിടത്തില്‍ തുടങ്ങുന്നത് ഈ തീരദേശ മേഖലയിലെ ജോലി തേടുന്നവര്‍ക്ക് ഏറെ ആശ്വാസമായിരിക്കുമെന്ന് പ്രസിഡണ്ട് പാലക്കുന്നില്‍ കുട്ടി പറഞ്ഞു. ജലഗതാഗത മേഖലയില്‍ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍, സെക്കന്റ് ക്ലാസ് മാസ്റ്റര്‍, ഫസ്റ്റ് ക്ലാസ് എഞ്ചിനീയര്‍, സെക്കന്റ് ക്ലാസ് എഞ്ചിനീയര്‍ തുടങ്ങിയ കോഴ്‌സുകള്‍ അക്കാദമിയുടെ ഈ കാമ്പസില്‍ ആരംഭിക്കുമെന്ന് ക്യാപ്റ്റന്‍ പ്രദീപ് കെ.ജി നായര്‍ അറിയിച്ചു. ഉദുമ എം.എല്‍. എ. കുഞ്ഞമ്പുവിന്റെ ഏറെ നാളത്തെ ശ്രമഫലമായാണ് ജില്ലയില്‍ മാറിടൈം അക്കാദമി അനുവദിച്ചത്. സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എം.എല്‍.എ ആയിരിക്കെയാണ് 2006ല്‍ ജില്ലയില്‍ മാറിടൈം അക്കാദമി വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത്. ഇപ്പോള്‍ ഉദുമയില്‍ നിന്ന് വീണ്ടും എം.എല്‍.എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പഴയ ആവശ്യം യഥാര്‍ഥ്യമാവുകയായിരുന്നു.

Related Articles
Next Story
Share it