കേരള മാപ്പിള കലാ അക്കാദമി ഇശല്‍ ബൈത്ത് സമര്‍പ്പണവും ഇശല്‍ നൈറ്റും അരങ്ങേറി

കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി നിര്‍ധനര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ഇശല്‍ ബൈത്ത് വീടിന്റെ സമര്‍പ്പണവും ഇശല്‍നൈറ്റും അരങ്ങേറി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പൂല്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സെക്രട്ടറി മുജീബ് […]

കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി നിര്‍ധനര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ഇശല്‍ ബൈത്ത് വീടിന്റെ സമര്‍പ്പണവും ഇശല്‍നൈറ്റും അരങ്ങേറി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പൂല്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തി. മേല്‍പറമ്പ് സി. ഐ ഉത്തംദാസ്, ടി. ഉബൈദ് പഠന കേന്ദ്രം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, വര്‍ക്കിംഗ് പ്രസിഡണ്ട് എ.കെ മുസ്തഫ, സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷ്‌റഫലി ചേരങ്കൈ, അഷ്‌റഫ് എടനീര്‍, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, കരീം സിറ്റി ഗോള്‍ഡ്, എ.എ ജലീല്‍, കെ.ബി കുഞ്ഞാമു, മുഹമ്മദ് കോളിയടുക്കം, സഹീര്‍ ആസിഫ്, നിസാര്‍ കുളങ്കര, ചാലോടന്‍ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇശല്‍ നൈറ്റ് സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.എ അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു. 10 ലക്ഷം രൂപ ചെലവില്‍ എരിയാലിലാണ് ആദ്യ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കൊച്ചിന്‍ ശരീഫ്, കണ്ണൂര്‍ മമ്മാലി, ഇസ്മായില്‍ തളങ്കര, ശ്രുതി രമേശന്‍, ഫാത്തിമ ഷംല ബ്ലാര്‍ക്കോട്, അബ്ദുല്ല പടന്ന, ഷഹാന ഇഖ്ബാല്‍, മജീദ് ആവിയില്‍ എന്നിവര്‍ അണിനിരന്ന ഇശല്‍ നൈറ്റും മൊഗ്രാല്‍ ചാപ്റ്ററിലെ യൂസഫ് കട്ടത്തടുക്കയും സംഘവും അവതരിപ്പിച്ച കൈമുട്ടിപ്പാട്ടും അരങ്ങേറി.

Related Articles
Next Story
Share it