കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ പാട്ട്കൂട്ടം സംഘടിപ്പിച്ചു

കുമ്പള: ഇശല്‍ ഗ്രാമത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ് മൊഗ്രാല്‍ കവികളുടെ ഗാനങ്ങളാല്‍ ആസ്വാദക ഹൃദയങ്ങളില്‍ കുളിര്‍മ്മ വിതറിയ രാത്രിയെ സമ്മാനിച്ച കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച 'പാട്ട് കൂട്ടം' വേറിട്ടതായി. ശാഹുല്‍ ഹമീദ് ആരിക്കാടി, എം.എച്ച്. അബ്ദുല്‍ റഹ്മാന്‍ ഉറുമി എന്നിവരോടൊപ്പം പുതിയതലമുറയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ സമ്മാസ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് മിശാഹില്‍ എന്നിവരുടെ ഗാനങ്ങളും ഏറെ കയ്യടി നേടി. മൊഗ്രാല്‍ കവികളായ സാഹുക്കാര്‍ കുഞ്ഞിഫക്കീഹ്, ബാല മുബ്‌ന് ഫഖീഹ്, […]

കുമ്പള: ഇശല്‍ ഗ്രാമത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ് മൊഗ്രാല്‍ കവികളുടെ ഗാനങ്ങളാല്‍ ആസ്വാദക ഹൃദയങ്ങളില്‍ കുളിര്‍മ്മ വിതറിയ രാത്രിയെ സമ്മാനിച്ച കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച 'പാട്ട് കൂട്ടം' വേറിട്ടതായി. ശാഹുല്‍ ഹമീദ് ആരിക്കാടി, എം.എച്ച്. അബ്ദുല്‍ റഹ്മാന്‍ ഉറുമി എന്നിവരോടൊപ്പം പുതിയതലമുറയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ സമ്മാസ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് മിശാഹില്‍ എന്നിവരുടെ ഗാനങ്ങളും ഏറെ കയ്യടി നേടി. മൊഗ്രാല്‍ കവികളായ സാഹുക്കാര്‍ കുഞ്ഞിഫക്കീഹ്, ബാല മുബ്‌ന് ഫഖീഹ്, അഹ്മദ് ഇസ്മായില്‍, നടുത്തോപ്പില്‍ അബ്ദുല്ല, നടുത്തോപ്പില്‍ മമ്മൂഞ്ഞി മൗലവി, എ.കെ. അബ്ദുല്‍ ഖാദര്‍, നടുത്തോപ്പില്‍ കുഞ്ഞയിശു തുടങ്ങിയവരുടെ രചനകള്‍ ആലപിച്ച എസ്.കെ. ഇക്ബാല്‍, യൂസഫ് കട്ടത്തടുക്ക എ.പി ഷംസുദീന്‍ ബ്ലാര്‍ക്കോട് പരിപാടിക്ക് മാറ്റ് കൂട്ടി. പക്ഷിപ്പാട്ട്, നിക്കാഹ് മാല തുടങ്ങിയ രചനകള്‍ ഇമ്പമാര്‍ന്ന താളത്തില്‍ ആലപിച്ചത് കാതിന് ആനന്ദകരമായി. മൊഗ്രാലിലെ ഗായക സംഘങ്ങളായ താജുദ്ദീന്‍. എം, ടി.കെ അന്‍വര്‍, ഖാദര്‍ ലിബാസ്, ടി.എ. ജലാല്‍, നൂഹ് കടവത്ത് ഹസ്സന്‍ കൊപ്പളം, ഇസ്മായില്‍ മൂസ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെഡ്. എ. മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ സമ്മാസ്, മുഹമ്മദ് മിഷാഹില്‍ എന്നിവര്‍ക്ക് അബ്ദുല്ല കുഞ്ഞി ഖന്ന, ശാഹുല്‍ ഹമീദ് ആരിക്കാടി എന്നിവര്‍ ഉപഹാരം നല്‍കി. എം. മാഹിന്‍ മാസ്റ്റര്‍, ടി. എം ശുഹൈബ്, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്‌കോ മുഹമ്മദ്, എം.എ അബ്ദുല്‍ റഹ്മാന്‍, എം.ജി. അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി നടുപ്പളം, അബ്ദുല്ല ഹില്‍ടോപ്, സി.എം. ഹംസ, അനീസ് കോട്ട, അബ്ദുല്‍ ലത്തീഫ് ജെ.എച്ച്.എല്‍, അന്‍വര്‍ സിറ്റി മെഡിക്കല്‍, ടി.വി ഖാദര്‍ സംബന്ധിച്ചു. സത്താര്‍ ആരിക്കാടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it