റഹ്മാന്‍ തായലങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമി പുരസ്‌കാരം
കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടി അടക്കമുള്ളവര്‍ അര്‍ഹരായി. മാപ്പിള കലാ രംഗത്തും സാഹിത്യ രംഗത്തും ജീവകാരുണ്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ ഏഴ് വ്യക്തികളെയാണ് ഈ വര്‍ഷം അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് റഹ്മാന്‍ തായലങ്ങാടിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ബാപ്പു വെള്ളിപ്പറമ്പ് (രചന), മുക്കം സാജിദ (ഗായിക), […]

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടി അടക്കമുള്ളവര്‍ അര്‍ഹരായി. മാപ്പിള കലാ രംഗത്തും സാഹിത്യ രംഗത്തും ജീവകാരുണ്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ ഏഴ് വ്യക്തികളെയാണ് ഈ വര്‍ഷം അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് റഹ്മാന്‍ തായലങ്ങാടിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ബാപ്പു വെള്ളിപ്പറമ്പ് (രചന), മുക്കം സാജിദ (ഗായിക), ചന്ദ്രശേഖരന്‍ പുല്ലംകോട് (കവിത, നാടക രചന), അഷ്‌റഫ് താമരശ്ശേരി (ജീവകാരുണ്യം), പി.ടി.എം ആനക്കര (ഖിസ്സ പാട്ട്), വി.എം.എം സലാം ഈരാറ്റുപേട്ട (കാഥികന്‍) എന്നിവരാണ് മറ്റു അവാര്‍ഡ് ജേതാക്കള്‍. ഇശല്‍ രത്‌നം, പി.ടി അബ്ദുല്‍ റഹ്മാന്‍ സ്മാരക പുരസ്‌കാരം, ടി. ഉബൈദ് സ്മാരക പുരസ്‌കാരം, വിളയില്‍ ഫസീല സ്മാരക പുരസ്‌കാരം, ഇശല്‍ സ്‌നേഹം, ഇശല്‍ സ്പര്‍ശം, റംല ബീഗം സ്മാരക പുരസ്‌കാരം എന്നിവയാണ് നല്‍കുക. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2025 ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ സമാപന ചടങ്ങില്‍ സമ്മാനിക്കും. ഈ ചടങ്ങില്‍ 25 പേരെ ആദരിക്കുന്നുമുണ്ട്. ആഘോഷ പരിപാടിക്ക് നാളെ കൊണ്ടോട്ടിയില്‍ മാപ്പിള സാഹിത്യ സെമിനാറോട് കൂടി തുടക്കം കുറിക്കും. പത്രസമ്മേളനത്തില്‍ ആരിഫ് കാപ്പിലിന് പുറമെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.കെ മുസ്തഫ, ട്രഷറര്‍ ചാലോടന്‍ രാജീവന്‍, സെക്രട്ടറി നൗഷാദ് വടകര, സില്‍വര്‍ ജൂബിലി വര്‍ക്കിംഗ് കണ്‍വീനര്‍ പി.വി. ഹസീബ് റഹ്മാന്‍, ചാരിറ്റി വിംഗ് ചെയര്‍മാന്‍ കെ.കെ മുഹമ്മദ് റഫീഖ് എന്നിവരും സംബന്ധിച്ചു.