രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 45 ശതമാനവും കേരളത്തില്‍; രാജ്യത്ത് ഇതുവരെ കണ്ടെത്തിയത് യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 3 വകഭേദങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് കേസുകളിള്‍ കേരളം രാജ്യത്ത് രണ്ടാമതാണെന്നും മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. കേരളവും മഹാരാഷ്ട്രയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. രാജ്യത്തെ 76.5 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ […]

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് കേസുകളിള്‍ കേരളം രാജ്യത്ത് രണ്ടാമതാണെന്നും മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്.

കേരളവും മഹാരാഷ്ട്രയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. രാജ്യത്തെ 76.5 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. യു.കെയില്‍ നിന്നുള്ള വൈറസ് 187 പേരിലാണ് കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള നാല് പേരിലും ബ്രസീലില്‍ നിന്നുള്ള ഒരാളിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

Related Articles
Next Story
Share it