കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര.
കാസര്‍കോട്: കേരള ലോയേഴ്‌സ് ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ ഹോന്‍ചോ ഹോട്ടലില്‍ നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ടി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. കെ.എ അബ്ദുല്‍ ലത്തീഫ്, അഡ്വ. എന്‍.എ ഖാലിദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഡ്വ. സക്കീര്‍ അഹമ്മദിനെ പ്രസിഡണ്ടായും അഡ്വ പി.എ ഫൈസലിനെ ജനറല്‍ സെക്രട്ടറിയായും അഡ്വ. നുസൈബിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: […]

![കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര. കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര.](https://utharadesam.com/wp-content/uploads/2023/06/kerala-1.jpg)
കാസര്‍കോട്: കേരള ലോയേഴ്‌സ് ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ ഹോന്‍ചോ ഹോട്ടലില്‍ നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ടി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. കെ.എ അബ്ദുല്‍ ലത്തീഫ്, അഡ്വ. എന്‍.എ ഖാലിദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഡ്വ. സക്കീര്‍ അഹമ്മദിനെ പ്രസിഡണ്ടായും അഡ്വ പി.എ ഫൈസലിനെ ജനറല്‍ സെക്രട്ടറിയായും അഡ്വ. നുസൈബിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അഡ്വ. കെ.കെ മുഹമ്മദ് ഷാഫി, അഡ്വ. ആയിഷ തസ്‌നിം സഫ്‌വാന്‍, അഡ്വ. അനസ് മുഹമ്മദ് ഷംനാട് (വൈസ് പ്രസി.) അഡ്വ. നസീമ, അഡ്വ. ആയിഷ സഫീറ സി.എന്‍, അഡ്വ. നബിസത്ത് ഷിബ്‌നു, (ജോ. സെക്ര.).
സീനിയര്‍ അഭിഭാഷകരായ അഡ്വ. സി.എന്‍ ഇബ്രാഹിമിനെയും അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാനെയും രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബി.കെ ഷംസുദ്ദീന്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ. ഷമീറ ഫൈസല്‍, അഡ്വ. രിഫാദ് പി.സി, അഡ്വ. ഉമ്മു ഐമ, അഡ്വ. ജാബിര്‍ അലി അബ്ദുല്‍റഹ്മാന്‍, അഡ്വ. മൊയ്തീന്‍ പെര്‍ള, അഡ്വ. ഷംനാസ് അമീര്‍, അഡ്വ. ഖദീജത്ത് നഷ്‌റിന്‍, അഡ്വ. ഇബ്രാഹിം സാബിത്ത്, അഡ്വ. അഹമ്മദ് ആരിഫ്, അഡ്വ. മേനിനോ ഫ്രുട്ടോ സംബന്ധിച്ചു. അഡ്വ. കെ.കെ മുഹമ്മദ് ഷാഫി സ്വാഗതവും അഡ്വ. പി.എസ് അബ്ദുല്‍ ജുനൈദ് നന്ദിയും പറഞ്ഞു.