തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ അധ്യാപകന്‍ ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: ലോ കോളജിലെ അധ്യാപകന്‍ ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ സൈബര്‍ ലോ അധ്യാപകനായ സുനില്‍കുമാറാണാണ് ജീവനൊടുക്കിയത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ലോ അക്കാദമിയില്‍ ബി കോം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് സുനില്‍കുമാര്‍ ഗ്രൗണ്ടിലേക്ക് നടന്നത്. വിദ്യാര്‍ത്ഥികളോടൊപ്പം […]

തിരുവനന്തപുരം: ലോ കോളജിലെ അധ്യാപകന്‍ ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ സൈബര്‍ ലോ അധ്യാപകനായ സുനില്‍കുമാറാണാണ് ജീവനൊടുക്കിയത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ലോ അക്കാദമിയില്‍ ബി കോം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് സുനില്‍കുമാര്‍ ഗ്രൗണ്ടിലേക്ക് നടന്നത്. വിദ്യാര്‍ത്ഥികളോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. മരണത്തെ കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. ഗ്രൗണ്ടില്‍ പുക ഉയരുന്നത് കണ്ട നിര്‍മാണത്തൊഴിലാളികളാണ് സംഭവം ശ്രദ്ധിക്കുന്നത്. നിലവിളി കേട്ട് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായിരുന്നു സുനില്‍കുമാര്‍. ഗായകന്‍ കൂടിയായ അദ്ദേഹം എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.

Related Articles
Next Story
Share it