പൊരുതി വളര്‍ന്ന കേരളം, മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുന്നോട്ട്...
നവംബര്‍ 1 കേരള പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം 1956 നവംബര്‍ 1 നാണ് രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിനെ മഹത്തരമാക്കുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വലിയ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ കഴിഞ്ഞത് സ്വന്തം സാംസ്കാരികപൈതൃകത്തിന്റെ പിന്തുണ കാരണമാണ്. സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും മുസ്ലീം ദേവാലയവും സ്ഥിതി […]
നവംബര്‍ 1 കേരള പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം 1956 നവംബര്‍ 1 നാണ് രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിനെ മഹത്തരമാക്കുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വലിയ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ കഴിഞ്ഞത് സ്വന്തം സാംസ്കാരികപൈതൃകത്തിന്റെ പിന്തുണ കാരണമാണ്. സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും മുസ്ലീം ദേവാലയവും സ്ഥിതി […]
നവംബര്‍ 1 കേരള പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം 1956 നവംബര്‍ 1 നാണ് രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിനെ മഹത്തരമാക്കുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വലിയ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ കഴിഞ്ഞത് സ്വന്തം സാംസ്കാരികപൈതൃകത്തിന്റെ പിന്തുണ കാരണമാണ്.
സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും മുസ്ലീം ദേവാലയവും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ് എന്നതു തന്നെ അക്കാലത്തെ മതസൗഹാര്‍ദ്ദത്തിനു തെളിവാണ്.
നദികളും തടാകങ്ങളും കായലുകളും കുളങ്ങളും നല്കുന്ന ജലസമൃദ്ധിയിലും കേരളം വളരെ മുന്‍പിലാണ്. ഈ ജലസമൃദ്ധി ഇവിടുത്തെ കാര്‍ഷികമേഖലയ്ക്കും വനസമ്പത്തിനും കൂടുതല്‍ ചൈതന്യം നല്കുന്നു. കാര്‍ഷികരംഗത്തെ എടുത്തുപറയേണ്ട വിളകളാണ് സുഗന്ധവ്യഞ്ജനങ്ങള്‍. വിദേശികളുടെ ഏറ്റവും പ്രിയവ്യഞ്ജനമായ കുരുമുളക് കേരളത്തിന്റെ സംഭാവനയാണ്. പണ്ട് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയാണല്ലോ വിദേശസാമ്രാജ്യശക്തികള് കേരളത്തിലെത്തിയതും കച്ചവടബന്ധം തുടങ്ങിയതും. കാലാവസ്ഥയും പ്രകൃതിയും പോലെ തന്നെ ആകര്‍ഷകമാണ് ഇവിടത്തെ കലാസാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തില്‍ കാണാന്‍ കഴിയുക. കേരളത്തെ അറിയുക എന്നാല്‍ ഈ വ്യത്യസ്തതകളെയും അപൂര്‍വ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്.
1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍, മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരുകൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു. പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. ക്രിസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛനെ പോലുള്ള രചയിതാക്കളുടെ സ്വാധീനത്തില്‍ ആധുനിക മലയാളഭാഷ രൂപം കൊണ്ടതും ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സാഹിത്യത്തിനും അറിവിനും മേല്‍ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്ന കുത്തക തകര്‍ക്കാന്‍ സഹായിച്ചു. ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവില്‍ ഇംഗ്ലീഷുകാരും എത്തിയത് ഈ മാറ്റങ്ങള്‍ക്ക് ഹേതുവായിത്തീര്‍ന്നു. യൂറോപ്യന്‍ മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിത്തുടങ്ങുകയും ഈഴവര്‍, തീയ്യര്‍ പോലെ ഉള്ള ജാതിസമുദായങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകള്‍ ഉണ്ടായി വരികയും ചെയ്തു.
നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങള്‍ നിലവില്‍ വന്നത് നാടുവാഴിത്തത്തെ ദുര്‍ബലപ്പെടുത്തിയതും ഈ മാറ്റങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി. കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം(1766-1792) നമ്പൂതിരി, നായര്‍ തുടങ്ങിയ വരേണ്യവിഭാഗങ്ങള്‍ക്ക് അധികാരത്തിന്മേലുള്ള സ്വാധീനം ദുര്‍ബലപ്പെടുത്തി. മൈസൂരുകാര്‍ ജാതിവ്യവസ്ഥയെ വകവെച്ചിരുന്നില്ല. ഉത്തരകേരളത്തിലെ പല നമ്പൂതിരി, നായര്‍ കുടുംബങ്ങള്‍ക്കും വേട്ടയാടലില്‍ നിന്ന് രക്ഷനേടാനായി തെക്കന്‍ കേരളത്തിലേക്ക് ഓടിപ്പോകേണ്ടി വന്നു.
പൊരുതി വളര്‍ന്ന നാടാണ് കേരളം. ഒട്ടേറെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ പരിഷ്കരിച്ച് പുരോഗതിയിലേക്ക് നയിച്ചു. പൊതുവഴി നടക്കാനുള്ള അവകാശമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. മുട്ടിന് താഴെ മുണ്ടുടുക്കാന്‍, മാറ് മറക്കാന്‍ അവകാശമില്ലാതിരുന്ന കാലവുമുണ്ടായിരുന്നു. എല്ലാവര്ക്കും ക്ഷേത്രങ്ങളില്‍ പോകാന്‍, വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ പറ്റാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഇതിനൊക്കെ എതിരെ ദേശാഭിമാനികളും സാമൂഹ്യ പ്രവര്‍ത്തകരും നവോത്ഥാന നായകരും ഉയര്‍ന്നെണീറ്റു. അതിന്റെ ഫലം കേരളം കണ്ടു. അനീതിയോടും അസമത്വത്തോടും പൊരുതി കയറിയ കേരളത്തില്‍ ഇന്ന് സമത്വഭാവനമായ കാഴ്ചപാടാണ്. അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണ കേരളത്തില്‍ ഇന്ന് അവയൊക്കെ തൂത്തറിയപ്പെട്ടു. ഒരു കാലത്ത് ഭ്രാന്താലയമായിരുന്ന കേരളം മത സൗഹാര്‍ദ്ദത്തിന്റെയും ഉയര്ത്തഴുന്നേല്പ്പിന്റെയും നാടായി മാറി. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ക്ഷേത്രപ്രവേശന വിളംബരവും പട്ടിണി ജാഥ അടക്കമുള്ള നിരവധി കര്‍ഷകസമരങ്ങളും കേരളത്തിന്റെ വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് വേദിയായി. സമ്പൂര്‍ണ സാക്ഷരതയിലൂടെയും ജനകീയാസൂത്രണത്തിലൂടെയും മാതൃകയായി കേരളം വളര്‍ന്നു.