കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്കണ്ഠയില്‍-ഡോ.ഷമ മുഹമ്മദ്

കാഞ്ഞങ്ങാട്: ഇടത് ഭരണത്തില്‍ കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്കണ്ഠയിലാണെന്ന് എ.ഐ.സി.സി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഭരണത്തില്‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അവര്‍ പറഞ്ഞു. കെ.പി.എസ്.ടി.എ വനിതാഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എം.കെ പ്രിയ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ ഗിരിജ, ഷീല ചാക്കോ, പി. ശശിധരന്‍, കെ. അനില്‍കുമാര്‍, ജി.കെ ഗിരീഷ്, പ്രശാന്ത് കാനത്തൂര്‍, കെ. ശ്രീനിവാസന്‍ പ്രസംഗിച്ചു. […]

കാഞ്ഞങ്ങാട്: ഇടത് ഭരണത്തില്‍ കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്കണ്ഠയിലാണെന്ന് എ.ഐ.സി.സി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഭരണത്തില്‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അവര്‍ പറഞ്ഞു. കെ.പി.എസ്.ടി.എ വനിതാഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എം.കെ പ്രിയ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ ഗിരിജ, ഷീല ചാക്കോ, പി. ശശിധരന്‍, കെ. അനില്‍കുമാര്‍, ജി.കെ ഗിരീഷ്, പ്രശാന്ത് കാനത്തൂര്‍, കെ. ശ്രീനിവാസന്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ദേശീയതയും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാല അസി.പ്രൊഫ.ഡോ.ബി. ഇഫ്തിഖാര്‍ അഹമ്മദ് ക്ലാസെടുത്തു. സി.കെ. അജിത മോഡറേറ്ററായി. പി. ചന്ദ്രമതി, പി. ശ്രീജ, കെ. സന്ധ്യ, ശോഭന കുമാരി, രജിത സംസാരിക്കുന്നു.

Related Articles
Next Story
Share it