കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി

കാസര്‍കോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അംഗം സത്യനാഥന്റെ മകള്‍ ഡോ. കെ. സജിനിക്ക് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അനുമോദനം നല്‍കി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. ആതുരസേവനരംഗത്ത് കടന്നുവരുന്ന യുവതീ യുവാക്കള്‍ തങ്ങളുടെ നാടിനോടും ഗ്രാമത്തിനോടുമുള്ള സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തണമെന്നും സ്വന്തം ജില്ലയില്‍ തന്നെ സേവനം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആര്‍.എ. […]

കാസര്‍കോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അംഗം സത്യനാഥന്റെ മകള്‍ ഡോ. കെ. സജിനിക്ക് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അനുമോദനം നല്‍കി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു.
ആതുരസേവനരംഗത്ത് കടന്നുവരുന്ന യുവതീ യുവാക്കള്‍ തങ്ങളുടെ നാടിനോടും ഗ്രാമത്തിനോടുമുള്ള സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തണമെന്നും സ്വന്തം ജില്ലയില്‍ തന്നെ സേവനം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്‍. അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആര്‍.എ. മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ബാവ മുഖ്യാതിഥിയായിരുന്നു. കെ.എച്ച്. അബ്ദുല്ല, മുഹമ്മദ് ഗസാലി, യുസഫ് ഹാജി, ശ്രീനിവാസ് ഭട്ട്, അജേഷ് നുള്ളിപ്പാടി, സത്യനാഥന്‍, രഘുവീര്‍ പൈ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി നാരായണ പൂജാരി സ്വാഗതവും ട്രഷറര്‍ രാജന്‍ കളക്കര നന്ദിയും പറഞ്ഞു. ഡോ.കെ.സജിനി മറുപടി പ്രസംഗം നടത്തി.

Related Articles
Next Story
Share it