കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെ.എച്ച്.ആര്‍.എ ഭവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഓഫീസായ കെ.എച്ച്.ആര്‍.എ ഭവന്‍ കാസര്‍കോട് എം.സി വിന്‍ കുനില്‍ ട്രേഡ് സെന്റര്‍ ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ കെ.പി ബാലകൃഷ്ണ പൊതുവാള്‍ പഴയകാല ഹോട്ടല്‍ ഉടമകളെ ആദരിച്ചു. അംഗങ്ങള്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഗ്യാസ് ലഭ്യമാക്കുന്ന പദ്ധതിയുടെ […]

കാസര്‍കോട്: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഓഫീസായ കെ.എച്ച്.ആര്‍.എ ഭവന്‍ കാസര്‍കോട് എം.സി വിന്‍ കുനില്‍ ട്രേഡ് സെന്റര്‍ ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ കെ.പി ബാലകൃഷ്ണ പൊതുവാള്‍ പഴയകാല ഹോട്ടല്‍ ഉടമകളെ ആദരിച്ചു.
അംഗങ്ങള്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഗ്യാസ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്യാസ്‌കോ ഏജന്‍സീസ് എം.ഡി ടി.എം അബ്ദുല്‍നാസര്‍ നിര്‍വ്വഹിച്ചു. സുവനീര്‍ പ്രകാശനം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി.കെ പ്രകാശ് നിര്‍വ്വഹിച്ചു. കെ.എച്ച് അബ്ദുല്ല, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ. അഹമദ് ഷരീഫ്, രാഘവന്‍ വെളുത്തോളി, പി.സി ബാവ, മുഹമ്മദ് ഗസ്സാലി ഐഡിയല്‍, വിജയന്‍ തൃക്കരിപ്പൂര്‍, ശ്രീനിവാസ ഭട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നാരായണ പൂജാരി സ്വാഗതവും രാജന്‍ കളക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it