പെട്രോള്‍ വില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ എന്താണ് തടസം? കാരണങ്ങള്‍ വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കാരണങ്ങള്‍ വ്യക്തമാക്കി പത്തുദിവസത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ജി.എസ്.ടി കൗണ്‍സിലിന് ഹൈകോടതി നിര്‍ദേശം നല്‍കിയത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നികുതി […]

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കാരണങ്ങള്‍ വ്യക്തമാക്കി പത്തുദിവസത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ജി.എസ്.ടി കൗണ്‍സിലിന് ഹൈകോടതി നിര്‍ദേശം നല്‍കിയത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നികുതി ഈടാക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന് കാരണം ഏകീകൃത നികുതിയില്ലാത്തതാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിലൂടെ അവശ്യ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it