കേന്ദ്രത്തിനും സംസ്ഥാനത്തിനും വ്യത്യസ്ത വില; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി; വാക്‌സിന്‍ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ അപാകത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ആദ്യം ഹര്‍ജി വീണ്ടും പരിഗണിക്കും. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സി പി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വാക്‌സിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ഥ വില ഈടാക്കുന്നത് […]

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ അപാകത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ആദ്യം ഹര്‍ജി വീണ്ടും പരിഗണിക്കും. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സി പി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വാക്‌സിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ഥ വില ഈടാക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. 45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം ആക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വാക്സിന്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ കൊവിഡ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നതില്‍ സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കോവിഡ് സാഹചര്യം നേരിടാനുള്ള ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്‌സിന്‍ വില ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഇടപെടല്‍.

അഞ്ചു കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒന്ന് -കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കോവിഡ് വാക്‌സിന് എങ്ങനെ ഈടാക്കും? രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്‍കാനാവും? മൂന്ന്- ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കും? നാല്- അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെ? അഞ്ച്- ജില്ലാകളക്ടര്‍മാര്‍ വരെയുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം എങ്ങനെയാണ്.? എന്നീ കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

Related Articles
Next Story
Share it