കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ല; രണ്ടില പോയതിന് പിന്നാലെ പേര് ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്ക്

കൊച്ചി: ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടില ചിഹ്നം പോയതിന് പിന്നാലെ പേരും ഉപയോഗിക്കാനാാകില്ലെന്ന ഉത്തരവ് പാര്‍ട്ടിക്ക് ക്ഷീണായി. തദ്ദേശതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പേര് ജോസ് വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്താണ് പി […]

കൊച്ചി: ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടില ചിഹ്നം പോയതിന് പിന്നാലെ പേരും ഉപയോഗിക്കാനാാകില്ലെന്ന ഉത്തരവ് പാര്‍ട്ടിക്ക് ക്ഷീണായി. തദ്ദേശതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പേര് ജോസ് വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ മാണിയുടെ വാദം അംഗീകരിച്ചായിരുന്നു നേരത്തെ രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

Related Articles
Next Story
Share it