ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് നീക്കം ചെയ്തത് തുടങ്ങിയ ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ലെന്നും, സ്‌കൂളുകളില്‍ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്ന് മാത്രമാണ് നിര്‍ദേശമുള്ളതെന്നും ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം […]

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇത് നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ലെന്നും, സ്‌കൂളുകളില്‍ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്ന് മാത്രമാണ് നിര്‍ദേശമുള്ളതെന്നും ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം കോടതിയെ അറിയിച്ചു. ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്ന് കാണിച്ചുള്ള നിരവധി ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

Related Articles
Next Story
Share it