ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

Related Articles
Next Story
Share it