രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1948-ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴുമണിക്കു ശേഷം ജോലി ചെയ്യാന്‍ സാധിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ മറികടക്കുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്നും ഇത് ഭരണഘടനാ […]

കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

1948-ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴുമണിക്കു ശേഷം ജോലി ചെയ്യാന്‍ സാധിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ മറികടക്കുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

Related Articles
Next Story
Share it