ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി, അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസിന് സമയം നല്‍കണമെന്നും ജസ്റ്റീസ് അശോക് മേനോന്‍

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസിന് സമയം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അശോക് മേനോന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി അറിയിക്കാന്‍ കവരത്തി പോലീസിന് നിര്‍ദേശം നല്‍കി. ഐഷ സുല്‍ത്താനയെ വിവിധ ദിവസങ്ങളിലായി പോലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം […]

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസിന് സമയം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അശോക് മേനോന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ പുരോഗതി അറിയിക്കാന്‍ കവരത്തി പോലീസിന് നിര്‍ദേശം നല്‍കി. ഐഷ സുല്‍ത്താനയെ വിവിധ ദിവസങ്ങളിലായി പോലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കോടതിക്ക് കൈമാറേണ്ടത്. ഇതു കൂടി പരിഗണിച്ചാവും കേസ് റദ്ദാക്കണോയെന്നതില്‍ അന്തിമ തീരുമാനം എടുക്കുക. തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ലെന്ന് ഐഷ സുല്‍ത്താന കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഈ പശ്ചാത്തലത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹര്‍ജിയില്‍ പറയുന്നു.

സംരക്ഷണം ലഭിക്കാവുന്ന പരാമര്‍ശമല്ല ആയിഷയുടേതെന്നും ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയാണെന്നും അന്വേഷണം ആവശ്യമാണെന്നും ലക്ഷദ്വീപ് ഭരണ നേതൃത്വത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി വാദിച്ചു. കേസില്‍ അന്വേഷണം പാടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ആയിഷയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Related Articles
Next Story
Share it