കോവിഡ് വ്യാപനം: കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം. മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കും. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിംഗുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേന നിര്‍വഹിക്കാനുമാണ് തീരുമാനം. കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിപ്രവര്‍ത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നല്‍കണം. ഇക്കാലയവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഫയലിംഗ് സംബന്ധിച്ചു വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി ഉടന്‍ […]

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം. മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കും. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിംഗുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേന നിര്‍വഹിക്കാനുമാണ് തീരുമാനം.

കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിപ്രവര്‍ത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നല്‍കണം. ഇക്കാലയവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഫയലിംഗ് സംബന്ധിച്ചു വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും.

Related Articles
Next Story
Share it