ഐ.എസ്.ആര്‍.ഒ കാര്‍ഗോയ്ക്ക് നോക്കുകൂലി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ കഴിയണമെന്നും വിമര്‍ശനം

കൊച്ചി: ഐ.എസ്.ആര്‍.ഓ കാര്‍ഗോയ്ക്ക് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും കോടതി വിമര്‍ശിച്ചു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല. നോക്കുകൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായി നടപ്പാക്കാനായിട്ടില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു. ചുമടിറക്കാന്‍ അനുവദിക്കാതെ വരുമ്പോള്‍ സംഘര്‍ഷമുണ്ടാകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂനിയനുകള്‍ സ്വീകരിക്കേണ്ടത്, […]

കൊച്ചി: ഐ.എസ്.ആര്‍.ഓ കാര്‍ഗോയ്ക്ക് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും കോടതി വിമര്‍ശിച്ചു.

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല. നോക്കുകൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായി നടപ്പാക്കാനായിട്ടില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു. ചുമടിറക്കാന്‍ അനുവദിക്കാതെ വരുമ്പോള്‍ സംഘര്‍ഷമുണ്ടാകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂനിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂനിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്നും കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതായും കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കേസുകള്‍ ഇതില്‍ കൂടുതലുണ്ടെന്നും പോലിസ് സംരക്ഷണമാവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it