കേരള ഹൈക്കോടതി ജസ്റ്റിസും മധ്യപ്രദേശ്, ഗുവാഹത്തി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ട് അന്തരിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശ്, ഗുഹാവത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കാസര്‍കോട് പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡണ്ടുമായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മി നാരായണ ഭട്ട്-92) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഡല്‍ഹിയില്‍ മകനോടൊപ്പമായിരുന്നു താമസം. കാസര്‍കോടിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഉള്ളാളിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം കാസര്‍കോട്ടാണ്. മദ്രാസില്‍ നിന്നാണ് നിയമബിരുദം നേടിയത്. കാസര്‍കോട് മുന്‍സിഫ് കോടതിയിലും സബ് കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു. കാസര്‍കോട് പഞ്ചായത്തിന്റെ അവസാനത്തെ […]

ന്യൂഡല്‍ഹി: മധ്യപ്രദേശ്, ഗുഹാവത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കാസര്‍കോട് പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡണ്ടുമായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മി നാരായണ ഭട്ട്-92) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഡല്‍ഹിയില്‍ മകനോടൊപ്പമായിരുന്നു താമസം. കാസര്‍കോടിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഉള്ളാളിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം കാസര്‍കോട്ടാണ്. മദ്രാസില്‍ നിന്നാണ് നിയമബിരുദം നേടിയത്. കാസര്‍കോട് മുന്‍സിഫ് കോടതിയിലും സബ് കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു. കാസര്‍കോട് പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡണ്ടും 1968ല്‍ കാസര്‍കോട് നഗരസഭ രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്നു. യു.എല്‍ ഭട്ടിനൊപ്പം കാസര്‍കോട് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും നഗരസഭാ രൂപീകരണ അഡൈ്വസറി ബോര്‍ഡില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചത് ടി.എ ഇബ്രാഹിം സാഹിബാണ്.
1961ല്‍ മുന്‍സിഫായി നിയമിതനായ യു.എല്‍ ഭട്ട് 1968ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 1980ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്. 1991ല്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി. തൊട്ടുപിന്നാലെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 1993 വരെ ഇവിടെ തുടര്‍ന്നു. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. ഈ പദവിയിലിരിക്കെ 1995 ഒക്‌ടോബറിലാണ് വിരമിച്ചത്. പിന്നീട് കസ്റ്റംസ്-എക്‌സൈസ് ആന്റ് ഗോള്‍ഡ് കണ്ടട്രോള്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ പ്രസിഡണ്ടായും നിയമിതനായി. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായും ജോലി ചെയ്തിരുന്നു. ഭാര്യ: ഗീത. രണ്ട് ആണ്‍മക്കളുണ്ട്.

Related Articles
Next Story
Share it