വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്സിന്‍ സ്റ്റോക്ക് വെബ്സൈറ്റിലൂടെ വെളിപ്പെടുത്തി കൂടെയെന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണത്തില്‍ സപ്ലൈ കലണ്ടര്‍ വേണമെന്നും സ്റ്റോക്ക് വെളിപ്പെടുത്താനും സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആളുകളുടെ തിരക്ക് ഒഴിവാക്കാനും ഭീതി അകറ്റാനും ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്സിന്‍ സ്റ്റോക്ക് വെബ്സൈറ്റിലൂടെ വെളിപ്പെടുത്തി കൂടെയെന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണത്തില്‍ സപ്ലൈ കലണ്ടര്‍ വേണമെന്നും സ്റ്റോക്ക് വെളിപ്പെടുത്താനും സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആളുകളുടെ തിരക്ക് ഒഴിവാക്കാനും ഭീതി അകറ്റാനും ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

Related Articles
Next Story
Share it